കോവിഡ്-19; പത്തനംതിട്ടയില്‍ നീരിക്ഷണത്തിലുള്ള അഞ്ച് പേര്‍ക്ക് രോഗ ബാധയില്ല

ഇറ്റലിയില് നിന്നെത്തിയ മുന്നംഗ കുടുംബവുമായി സമ്പര്ക്കം പുലര്ത്തിയവരാണ് അഞ്ച് പേരും. ഇവര് ഇപ്പോള് പാരിപ്പള്ളി മെഡിക്കല് കോളേജില് ഐസോലേഷന് വാര്ഡില് നിരീക്ഷണത്തിലാണ്.
 | 
കോവിഡ്-19; പത്തനംതിട്ടയില്‍ നീരിക്ഷണത്തിലുള്ള അഞ്ച് പേര്‍ക്ക് രോഗ ബാധയില്ല

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം. ഇറ്റലിയില്‍ നിന്നെത്തിയ മുന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് അഞ്ച് പേരും. ഇവര്‍ ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

വൈറസ് ബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബത്തിലെ വയോധികയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കൊച്ചിയില്‍ ചികിത്സയിലുള്ള 3 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേരത്തെ ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. കുട്ടി ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുപരിപാടികളെല്ലാം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.എസി, ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സ്‌കൂളുകളില്‍ കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഏഴാം ക്ലാസ് വരെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സിനിമാ പ്രദര്‍ശനം, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയെല്ലാം പ്രതിരോധ നടപടികളുടെ ഭാഗമായി നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതുവരെ കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്, കോഴിക്കോട് വൈറസ് സ്ഥിരീകരിച്ചതായിട്ടുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ഔദ്യോഗിക വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കാന്‍ പാടുള്ളുവെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 259 പേര്‍ ആശുപത്രിയിലാണ്. പ്രതിരോധ നടപടികള്‍ ശക്തമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.