പത്തനംതിട്ടയില്‍ നിന്ന് ആശ്വാസ വാര്‍ത്തകള്‍; എട്ട് പേരുടെ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ്

ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം എട്ട് കൊവിഡ് 19 പരിശോധനാ ഫലങ്ങള് കൂടി നെഗറ്റീവാണ്.ഇതോടെ ആശുപത്രികളില് ഐസലോഷനില് കഴിയുന്നവരുടെ എണ്ണം 31 ആയി കുറഞ്ഞു.
 | 
പത്തനംതിട്ടയില്‍ നിന്ന് ആശ്വാസ വാര്‍ത്തകള്‍; എട്ട് പേരുടെ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ്

പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ നിന്ന് പുറത്തുവരുന്നത് ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം എട്ട് കൊവിഡ് 19 പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവാണ്.ഇതോടെ ആശുപത്രികളില്‍ ഐസലോഷനില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി കുറഞ്ഞു. ജില്ലയില്‍ ഇപ്പോള്‍ 1239 പേരാണ് ഹോം ഐസലോഷനില്‍ കഴിയുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ഇറ്റലിയില്‍ നിന്ന് ജില്ലയിലെത്തിയ പ്രവാസി കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് പ്രധാനമായും നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ കേരളത്തില്‍ ഇതുവരെ 19 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ 9 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളില്‍ 3 പേര്‍ക്കും കോട്ടയത്ത് 2 പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നേരത്തെ 3 പേര്‍ക്ക് രോഗം ഭേദമായിരുന്നു.

പത്തനംതിട്ടയില്‍ രോഗം പടരാന്‍ കാരണമായത് പ്രവാസി കുടുംബത്തിന്റെ അശ്രദ്ധയാണെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തില്‍ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ തന്നെയാണെന്ന് ഇന്നലെ രാജു എബ്രഹാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.