കൊറോണ വൈറസ്; സംസ്ഥാനത്തെ എല്ലാ പൊതു പരിപാടികളു മാറ്റിവെച്ചു

പ്രത്യക മന്ത്രിസഭാ യോഗം സംസ്ഥാനത്തെ സ്ഥിതിഗതികള് വിലയിരുത്തിയ ശേഷമാണ് മുന്കരുതല് നടപടികള് സ്വീകരിച്ചിരിക്കുന്നത്. പത്തനംത്തിട്ട ജില്ലയിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്ദ്ദേശം നിലനില്ക്കുന്നുണ്ട്.
 | 
കൊറോണ വൈറസ്; സംസ്ഥാനത്തെ എല്ലാ പൊതു പരിപാടികളു മാറ്റിവെച്ചു

തിരുവനന്തപുരം: കേരളത്തില്‍ ആറു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചു. പ്രത്യക മന്ത്രിസഭാ യോഗം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പത്തനംത്തിട്ട ജില്ലയിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ യതൊരുകാരണവശാലും സ്വമേധയാ ആശുപത്രികളില്‍ ചികിത്സക്ക് പോകാന്‍ പാടില്ല. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പറുകള്‍.

സംസ്ഥാനത്തെമ്പാടും 1116 പേരാണ് കൊവിഡ്-19 ബാധ സംശയത്തിലുണ്ട്.. ഇതില്‍ 967 പേര്‍ വീടുകളിലാണ്. 149 പേര്‍ ആശുപത്രികളിലാണ്. ഇവരെല്ലാം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിലെ പ്രവാസി കുടുംബം നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 270 ഓളം പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 95 പേര്‍ക്ക് രോഗം വരാന്‍ വലിയ സാധ്യതയുള്ളതിനാല്‍ അവര്‍ കര്‍ശന നിരീക്ഷണത്തിലാണ്.