കൊറോണ വൈറസ്; സംസ്ഥാനത്ത് അതീവ ജാഗ്രത, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തം

കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ രണ്ട് പേരാണ് മരണപ്പെട്ടിരിക്കുന്നത്. തീഹാര് ജയിലില് ഉള്പ്പെടെ ഐസലോഷന് വാര്ഡുകള് പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. തെന്നിന്ത്യന് സംസ്ഥാനങ്ങള് അതീവ ജാഗ്രതയിലാണ്. യൂറോപ്പില് നിന്ന് മടങ്ങി വരുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കാന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
 | 
കൊറോണ വൈറസ്; സംസ്ഥാനത്ത് അതീവ ജാഗ്രത, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍. ഇതുവരെ കേരളത്തില്‍ ഇതുവരെ 19 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ 9 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളില്‍ 3 പേര്‍ക്കും കോട്ടയത്ത് 2 പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നേരത്തെ 3 പേര്‍ക്ക് രോഗം ഭേദമായിരുന്നു. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ രണ്ട് പേരാണ് മരണപ്പെട്ടിരിക്കുന്നത്. തീഹാര്‍ ജയിലില്‍ ഉള്‍പ്പെടെ ഐസലോഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. യൂറോപ്പില്‍ നിന്ന് മടങ്ങി വരുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങളുണ്ട്. സംശയമുള്ളവരെ വിമാനത്താവളത്തില്‍ വെച്ചു തന്നെ നേരിട്ട് ഐസലോഷനിലേക്ക് മാറ്റും.

കോഴിക്കോട് ജില്ലയില്‍ പുതുതായി ഐസലോറ്റ് ചെയ്ത 109 പേര്‍ ഉള്‍പ്പെടെ ആകെ 606 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ നാലു പേരും ബീച്ച് ആശുപത്രിയില്‍ മൂന്നു പേരും ഉള്‍പ്പെടെ ആകെ ഏഴു പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. നാലു സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 68 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 61 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി ഏഴുപേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

തൃശൂര്‍ ജില്ലയില്‍ 1360 പേര്‍ വീടുകളിലും 77 പേര്‍ വിവിധ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണ്.105 പേരുടെ ഫലം വരാനുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യേഗസ്ഥരുടെയും അടിയന്തര യോഗം നടക്കുകയാണ്. രാജ്യത്തിന് പുറത്തു നിന്ന് സംസ്ഥാനത്ത് എത്തുന്ന എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്.