കൊറോണ മുന്‍കരുതല്‍; തന്റെ പുതിയ ചിത്രം റിലീസിംഗ് മാറ്റുന്നതായി ടൊവീനോ തോമസ്

നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള് ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്ഗ്ഗനിര്ദ്ദേശങ്ങള് കര്ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു
 | 
കൊറോണ മുന്‍കരുതല്‍; തന്റെ പുതിയ ചിത്രം റിലീസിംഗ് മാറ്റുന്നതായി ടൊവീനോ തോമസ്

കൊച്ചി: കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ തന്റെ പുതിയ ചിത്രമായ ”കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ‘-ന്റെ റിലീസിംഗ് മാറ്റിവെക്കുന്നതായി നടന്‍ ടൊവീനോ തോമസ്. ഫെയിസ്ബുക്കിലെഴുതിയ കുറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ – ”കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ‘-ന്റെ റിലീസ് മാറ്റി വെയ്ക്കുകയാണ്. ടൊവിനോ ഫെയിസ്ബുക്കില്‍ കുറിച്ചു.

ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു

കുറിപ്പ് വായിക്കാം

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ – ”കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ‘-ന്റെ റിലീസ് മാറ്റി വെയ്ക്കുകയാണ്.
ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.

നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം..

നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്.