ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ്

ഡോളര് കടത്തില് മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്കിയതായി കസ്റ്റംസ്.
 | 
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രിസഭയിലെ മറ്റ് മൂന്നു പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയതെന്നും കസ്റ്റംസ് പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശം. യുഎഇ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും ഇവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ സ്വപ്‌ന പറഞ്ഞിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു.

കോണ്‍സുല്‍ ജനറലുമായി നിയമസഭാ സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും ബന്ധമുണ്ടെന്നും നിയമവിരുദ്ധമായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് സത്യവാങ്മൂലം പറയുന്നു.

ലൈഫ് മിഷനില്‍ കമ്മീഷനായി ലഭിച്ച 1.90 കോടി ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് കസ്റ്റംസ് സത്യവാങ്മൂലം സമര്‍പ്പിക്കാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന ആരോപണം എന്ന നിലയില്‍ ഇതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.