Friday , 17 August 2018
Kalyan
News Updates

പ്രണയ വിവാഹം കഴിച്ചതിന് വധഭീഷണി; കെവിനെപ്പോലെ കൊല ചെയ്യപ്പെട്ടേക്കാമെന്ന് ദമ്പതികള്‍; വീഡിയോ കാണാം

പ്രണയിച്ച് വിവാഹം കഴിച്ചതിന് കെവിനെപ്പോലെ കൊല്ലപ്പെട്ടേക്കാമെന്ന് യുവാവിന്റെ ഫെയിസ്ബുക്ക് വീഡിയോ. മിശ്ര വിവാഹം കഴിച്ച തങ്ങളെ കൊലപ്പെടുത്തുമെന്ന് വധുവിന്റെ വീട്ടുകാരും എസ്ഡിപിഐ പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തിയതായി ഹാരിസണ്‍ എന്ന യുവാവ് വീഡിയോയില്‍ പറയുന്നു. തന്റെ കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിയെന്നും യുവാവ് വ്യക്തമാക്കുന്നു.

ജാതിയും മതവും നോക്കിയല്ല താന്‍ ഹാരിസണെ വിവാഹം കഴിച്ചതെന്നും മതം മാറുന്നതില്‍ ഇരുവര്‍ക്കും താല്‍പര്യമില്ലെന്നും വധുവായ ഷഹാന പറയുന്നു. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണം. തന്റെ വീട്ടുകാരും ആറ്റിങ്ങലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് ഭീഷണിയെന്നും ഷഹാന ആവര്‍ത്തിക്കുന്നു.

വീഡിയോ

ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. Sdpi യും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും..

Posted by Harison Haris Attingal on Wednesday, July 18, 2018

 

DONT MISS