അഭയ കേസ്; ഫാ.തോമസ് കോട്ടൂരിന്റെ അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

അഭയ കേസില് ഫാ. തോമസ് കോട്ടൂര് നല്കിയ അപ്പീല് ഹര്ജി ഹൈക്കോടതി ഫയലില് സ്വീകരിച്ചു.
 | 
അഭയ കേസ്; ഫാ.തോമസ് കോട്ടൂരിന്റെ അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: അഭയ കേസില്‍ ഫാ. തോമസ് കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം സിബിഐ കോടതി നല്‍കിയ ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വാസത്തില്‍ എടുക്കാനാവില്ലെന്നും കേസിന്റെ വിചാരണ നീതിപൂര്‍വമായിരുന്നില്ലെന്നുമാണ് കോട്ടൂര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

അപ്പീലില്‍ സിബിഐക്ക് കോടതി നോട്ടീസ് അയച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കും. അപ്പീല്‍ ഫയയില്‍ സ്വീകരിച്ചതിനാല്‍ ഇത് പരിഗണിച്ച് തീര്‍പ്പാക്കുന്നത് വരെ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തോമസ് കോട്ടൂര്‍ ഉടന്‍ സമര്‍പ്പിക്കും. ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയുമാണ് കോട്ടൂരിന് ലഭിച്ച ശിക്ഷ.

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫി ഉടന്‍ തന്നെ അപ്പീല്‍ സമര്‍പ്പിച്ചേക്കും. ജീവപര്യന്തം തടവും പിഴയുമാണ് ഇവര്‍ക്ക് ലഭിച്ച ശിക്ഷ. പ്രതികള്‍ രണ്ടു പേരും ഇപ്പോള്‍ ജയിലിലാണ്.