യുഎപിഎ അറസ്റ്റ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷ തള്ളി

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹയുടെയും അലന്റെയും ജാമ്യാപേക്ഷ തള്ളി.
 | 
യുഎപിഎ അറസ്റ്റ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹയുടെയും അലന്റെയും ജാമ്യാപേക്ഷ തള്ളി. മാവായിസ്റ്റുകളാണെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. പോലീസ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമായ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യത്തെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി ഹര്‍ജി നല്‍കിയിരുന്നൈങ്കിലും കോടതി അത് പരിഗണിച്ചില്ല. രണ്ട് പ്രതികളെയും കാണണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ അറസ്റ്റിലായ യുവാക്കള്‍. ഇവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയത് നടപടിക്കെതിരെ സിപിഎമ്മില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ജാമ്യഹര്‍ജിയില്‍ വാദം നടന്നപ്പോള്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നതുമില്ല.