സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്; 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4644 പേര്ക്ക്
 | 
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്; 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. ഇവരില്‍ 498 പേരുടെ ഉറവിടം അജ്ഞാതമാണ്. 18 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണങ്ങള്‍ 519 ആയി ഉയര്‍ന്നു. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 2862 പേര്‍ക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. തിരുവനന്തപുരത്ത് 824 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ 11 സജീവ ക്ലസ്റ്ററുകളാണുള്ളത്. ഇടുക്കിയില്‍ സമ്പര്‍ക്ക രോഗബാധയെ തുടര്‍ന്ന് നെടുങ്കണ്ടം ടൗണ്‍ അടച്ചു.

മത്സ്യവിതരണക്കാരനില്‍ നിന്നാണ് ഇവിടെ രോഗം പടര്‍ന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്ക രോഗബാധയാണ് ഇതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൗണില്‍ 48 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ജനിതക വ്യതിയാനം വന്ന വൈറസാണ് കേരളത്തിലുള്ളത്. അതിനാല്‍ സംസ്ഥാനത്തെ അടുത്ത ഘട്ടം അതിരൂക്ഷ വ്യാപനത്തിന്റേതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം- 824, മലപ്പുറം- 534, കൊല്ലം- 436, കോഴിക്കോട്- 412, തൃശൂര്‍, എറണാകുളം -351 വീതം, പാലക്കാട് -349, ആലപ്പുഴ- 348, കോട്ടയം- 263, കണ്ണൂര്‍- 222, പത്തനംതിട്ട- 221, കാസര്‍ഗോഡ് -191, വയനാട്- 95, ഇടുക്കി- 47 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍.