സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4538 പേര്‍ക്ക്; സ്ഥിരീകരിച്ചത് 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4538 പേര്ക്ക്.
 | 
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4538 പേര്‍ക്ക്; സ്ഥിരീകരിച്ചത് 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4538 പേര്‍ക്ക്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അവലോകന യോഗമുള്ളതിനാല്‍ ഫലങ്ങള്‍ നേരത്തേ എടുക്കേണ്ടി വന്നുവെന്നും അതിനാലാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

20 മരണങ്ങളാണ് കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണങ്ങള്‍ 697 ആയി ഉയര്‍ന്നു. നിലവില്‍ 57,879 പേര്‍ ചികിത്സയിലുണ്ട്. 28 ദിവസത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ രോഗികളാണ് ഉണ്ടായത്. സംസ്ഥാനത്ത് രോഗവ്യാപനം വര്‍ദ്ധിക്കുമെന്നാണ് ആശങ്ക. ഇതുവരെ 1,79,922 പേര്‍ക്ക് രോഗം ബാധിച്ചു.

പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഇത്രയും നാള്‍ നാം മുന്‍പിലായിരുന്നു. അതിന് ഇപ്പോള്‍ ഇളക്കം തട്ടിയിട്ടുണ്ട്. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.