ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1195 പേര്ക്ക്.
 | 
ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്ക്. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 79 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 7 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1234 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ വിദേശത്ത് നിന്നും 125 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ 515 ആയി ഉയര്‍ന്നു.

തിരുവനന്തപുരത്ത് 274 പേര്‍ക്കും മലപ്പുറത്ത് 167 പേര്‍ക്കും കാസര്‍കോട് 128 പേര്‍ക്കും എറണാകുളത്ത് 120 പേര്‍ക്കും ആലപ്പുഴയില്‍ 108 പേര്‍ക്കും തൃശൂരില്‍ 86 പേര്‍ക്കും കണ്ണൂരില്‍ 61 പേര്‍ക്കും കോട്ടയത്ത് 51 പേര്‍ക്കും പാലക്കാട് 41 പേര്‍ക്കും ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ 39 പേര്‍ക്ക് വീതവും പത്തനംതിട്ടയില്‍ 37 പേര്‍ക്കും കൊല്ലത്ത് 30 പേര്‍ക്കും വയനാട്ടില്‍ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.