സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ്; 1715 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1420 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ്; 1715 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. രോഗബാധയിലും രോഗമുക്തിയിലും രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. 4 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 92 പേരുടെ ഉറവിടം അജ്ഞാതമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 108 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരത്ത് 485 പേര്‍ക്കും കോഴിക്കോട് 173 പേര്‍ക്കും ആലപ്പുഴയില്‍ 169 പേര്‍ക്കും മലപ്പുറത്ത് 114 പേര്‍ക്കും എറണാകുളത്ത് 101 പേര്‍ക്കും കാസര്‍കോട് 73 പേര്‍ക്കും തൃശൂരില്‍ 64 പേര്‍ക്കും കണ്ണൂരില്‍ 57 പേര്‍ക്കും കൊല്ലം, ഇടുക്കി ജില്ലകളില്‍ 41 പേര്‍ക്ക് വീതവും പാലക്കാട് 39 പേര്‍ക്കും പത്തനംതിട്ടയില്‍ 38 പേര്‍ക്കും കോട്ടയത്ത് 15 പേര്‍ക്കും വയനാട് 10 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പെട്ടിമുടിയില്‍ 26 പേരുടെ മരണം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 15ഉം ശനിയാഴ്ച 11 ഉം മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരില്‍ 3 പേരെ തിരിച്ചറിയാനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനാപകടത്തില്‍ 18 പേരും മരിച്ചു. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണെന്നും ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .