സംസ്ഥാനത്ത് 1569 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 10 മരണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത് 1569 കോവിഡ് കേസുകള്.
 | 
സംസ്ഥാനത്ത് 1569 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 10 മരണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1569 കോവിഡ് കേസുകള്‍. രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ 139 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരത്ത് 310 പേര്‍ക്കും, മലപ്പുറത്ത് 198 പേര്‍ക്കും, പാലക്കാട് 180 പേര്‍ക്കും, എറണാകുളത്ത് 114 പേര്‍ക്കും, ആലപ്പുഴയില്‍ 113 പേര്‍ക്കും, കോട്ടയത്ത് 101 പേര്‍ക്കും, കോഴിക്കോട് 99 പേര്‍ക്കും, കണ്ണൂരില്‍ 95 പേര്‍ക്കും, തൃശൂരില്‍ 80 പേര്‍ക്കും, കൊല്ലത്ത് 75 പേര്‍ക്കും, ഇടുക്കിയില്‍ 58 പേര്‍ക്കും, വയനാട് 57 പേര്‍ക്കും, കാസര്‍കോട് 49 പേര്‍ക്കും, പത്തനംതിട്ടയില്‍ 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 14,094 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 555 ആയി.