സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധന

ആലുവ ജില്ലാ ആശുപത്രിയില് എത്തിച്ച സ്വര്ണ്ണക്കടത്ത് പ്രതികളായ സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ടെസ്റ്റ് നടത്തും.
 | 
സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധന

ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച സ്വര്‍ണ്ണക്കടത്ത് പ്രതികളായ സ്വപ്‌നയ്ക്കും സന്ദീപിനും കോവിഡ് ടെസ്റ്റ് നടത്തും. ബംഗളൂരുവില്‍ നിന്ന് കേരളത്തില്‍ എത്തിച്ച ഇവരെ കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ന് തന്നെ പ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിക്കും. എന്‍ഐഎ ഓഫീസില്‍ എത്തിച്ച ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. ഇതിന് മുന്നോടിയായി എന്‍ഐഎ പ്രോസിക്യൂട്ടര്‍ എന്‍ഐഎ ഓഫീസില്‍ എത്തി.

കൊച്ചിയില്‍ എന്‍ഐഎ ഓഫീസില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലുവയില്‍ നിന്ന് എന്‍ഐഎ ഓഫീസിലേക്കായിരിക്കും പ്രതികളെ എത്തിക്കുന്നത്. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. റിമാന്‍ഡ് ചെയ്താല്‍ ഇവരെ കറുകുറ്റിയിലെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും എന്‍ഐഎ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുക.

ബംഗളൂരുവില്‍ നിന്ന് രണ്ട് വാഹനങ്ങളിലായാണ് സ്വപ്നയെയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവന്നത്. യാത്രക്കിടെ വടക്കഞ്ചേരിയില്‍ വെച്ച് സ്വപ്നയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. ഇതേത്തുടര്‍ന്ന് സന്ദീപിനെ കൊണ്ടുവന്ന കാറിലേക്ക് സ്വപ്നയെയും കയറ്റി യാത്ര തുടരുകയായിരുന്നു.