സംസ്ഥാനത്ത് 1298 പേര്‍ക്ക് കോവിഡ്; 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1298 പേര്ക്ക്.
 | 
സംസ്ഥാനത്ത് 1298 പേര്‍ക്ക് കോവിഡ്; 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1298 പേര്‍ക്ക്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ 97 ആയി ഉയര്‍ന്നു. സമ്പര്‍ക്ക രോഗബാധിതരില്‍ 76 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 800 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 170 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരത്ത് 219 പേര്‍ക്കും, കോഴിക്കോട് 174 പേര്‍ക്കും, കാസര്‍കോട് 153 പേര്‍ക്കും, പാലക്കാട് 136 പേര്‍ക്കും, മലപ്പുറത്ത് 129 പേര്‍ക്കും, ആലപ്പുഴയില്‍ 99 പേര്‍ക്കും, തൃശൂരില്‍ 74 പേര്‍ക്കും, എറണാകുളത്ത് 73 പേര്‍ക്കും, ഇടുക്കിയില്‍ 58 പേര്‍ക്കും, വയനാട് 46 പേര്‍ക്കും, കോട്ടയത്ത് 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 33 പേര്‍ക്ക് വീതവും, കൊല്ലത്ത് 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1390 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 511 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.