1564 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേര്ക്ക്.
 | 
1564 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേര്‍ക്ക്. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. സമ്പര്‍ക്കത്തിലൂടെ 1380 പേര്‍ക്ക് രോഗം ബാധിച്ചു. 98 പേരുടെ രോഗത്തിന്റെ ഉറവിടം അജ്ഞാതമാണ്. വിദേശത്ത് നിന്നെത്തിയ 60 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 100 പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം 434, മലപ്പുറം 202, പാലക്കാട് 202, എറണാകുളം 115, കോഴിക്കോട് 98, കാസര്‍ഗോഡ് 79, പത്തനംതിട്ട 75, തൃശൂര്‍ 75, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂര്‍ 27, വയനാട് 27 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. 766 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 31,270 സാമ്പിളുകള്‍ പരിശോധിച്ചു. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം പേരെ 1670 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 544 ആയി ഉയര്‍ന്നു. തിരുവനന്തപുരത്തു നിന്ന് ആശങ്ക ഉയര്‍ത്തുന്ന കണക്കുകളാണ് പുറത്തു വരുന്നത്. ഇന്ന് മാത്രം 434 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടെന്നും സ്ഥിതി ആശങ്കാജനകമാണെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.