സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്; 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4696 പേര്ക്ക്.
 | 
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്; 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4696 പേര്‍ക്ക്, 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 459 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 16 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണങ്ങള്‍ 535 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍. ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 39,415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 95,702 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,179 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പുതിയ 22 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്.