6000 കടന്ന് കോവിഡ് ബാധിതര്‍; 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് 6000 കടന്ന് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം
 | 
6000 കടന്ന് കോവിഡ് ബാധിതര്‍; 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് 6000 കടന്ന് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. 6324 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി രോഗികളുടെ പ്രതിദിന കണക്ക് 5000 കടന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ 6000 പിന്നിട്ടിരിക്കുകയാണ്. ഇന്ന് 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 628 പേരുടെ ഉറവിടം അജ്ഞാതമാണ്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 21 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണങ്ങള്‍ 613 ആയി. 3168 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 54989 സാമ്പിളുകളാണ് പരിശോധിച്ചത്. 45,919 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.5 ലക്ഷം കടന്നു.

ജില്ലകളില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കോഴിക്കോടാണ്. 883 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 820 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്്. തിരുവനന്തപുരത്ത് 875 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മലപ്പുറത്തും സ്ഥിതി രൂക്ഷമായി തുടരുകയാണ്. 763 പേര്‍ക്കാണ് മലപ്പുറത്ത് രോഗബാധ കണ്ടെത്തിയത്. എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.