സംസ്ഥാനത്ത് 5772 പേര്‍ക്ക് കൂടി കോവിഡ്; മരണം 2000 കടന്നു

സംസ്ഥാനത്ത് ഇന്ന് 5772 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് 5772 പേര്‍ക്ക് കൂടി കോവിഡ്; മരണം 2000 കടന്നു

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60,210 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. 9.59 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധിതരുടെ കണക്ക്. 25 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 2000 പിന്നിട്ടു. 2022 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 66,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,88,437 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,330 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1846 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 6 പുതിയ ഹോട്ട്‌സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.