സംസ്ഥാനത്ത് 3757 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54

സംസ്ഥാനത്ത് ഇന്ന് 3757 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് 3757 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധിതരുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. 10.54 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 22 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണങ്ങള്‍ 2071 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,00,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 3,14,543 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,395 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1551 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ നിന്ന് ഒഴിവാക്കിയതോടെ ഇനി 556 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.