സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11

സംസ്ഥാനത്ത് 3346 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11

സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3480 ആയി.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 68,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,79,097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,786 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 1,98,681 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1247 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്പോട്ടുകളാണുള്ളത്.