അതിരപ്പിള്ളിയില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ; സഭയില്‍ പറഞ്ഞതുകൊണ്ട് മാത്രം പദ്ധതി നടപ്പാവില്ലെന്ന് കാനം

അതിരപ്പിള്ളി പദ്ധതിയില് സര്ക്കാര് നിലപാടില് പ്രതിഷേധം അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി സഭയില് വ്യക്തമാക്കിയതിനു പിന്നാലെയാണ് സിപിഐ എതിര്പ്പ് അറിയിച്ചത്. സഭയില് പറഞ്ഞതുകൊണ്ടു മാത്രം പദ്ധതി നടപ്പാവില്ലെന്ന് കാനം വ്യക്തമാക്കി.
 | 

അതിരപ്പിള്ളിയില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ; സഭയില്‍ പറഞ്ഞതുകൊണ്ട് മാത്രം പദ്ധതി നടപ്പാവില്ലെന്ന് കാനം

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി സഭയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സിപിഐ എതിര്‍പ്പ് അറിയിച്ചത്. സഭയില്‍ പറഞ്ഞതുകൊണ്ടു മാത്രം പദ്ധതി നടപ്പാവില്ലെന്ന് കാനം വ്യക്തമാക്കി.

എല്‍ഡിഎഫ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഇക്കാര്യം എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇല്ലായിരുന്നുവെന്നും പദ്ധതി നടപ്പാക്കില്ലെന്നും കാനം പറഞ്ഞു. അതിരപ്പള്ളിയടക്കം 15 ജലവൈദ്യുത പദ്ധതികളില്‍ നിന്നായി 312 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.

എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. ഇതില്‍ 163 മെഗാവാട്ട് അതിരപ്പിള്ളിയില്‍ നിന്നായിരിക്കുമെന്നാണ് എം.എം.മണി സഭയില്‍ വ്യക്തമാക്കിയത്.