പാലക്കാട് സി.കെ.രാജേന്ദ്രൻ, കോട്ടയത്ത് വാസവൻ

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എൻ വാസവൻ തെരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റും റബ്കോ ചെയർമാനും കോട്ടയം മുൻ എം.എൽ.എയുമാണ്.
 | 
പാലക്കാട് സി.കെ.രാജേന്ദ്രൻ, കോട്ടയത്ത് വാസവൻ

 

കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എൻ വാസവൻ തെരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റും റബ്‌കോ ചെയർമാനും കോട്ടയം മുൻ എം.എൽ.എയുമാണ്. 35 അംഗ ജില്ലാ കമ്മിറ്റിയിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. കെ.കെ.ഗണേശൻ, ഗിരീഷ് എസ്.നായർ എന്നിവരാണ് പുതുമുഖങ്ങൾ.

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയായി സി.കെ.രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് സി.കെ.രാജേന്ദ്രൻ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയാകുന്നത്. 41 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴ് പുതുമുഖങ്ങളാണുള്ളത്.

സി.പി.എം കോട്ടയം, പാലക്കാട് ജില്ലാ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും.