സിപിഐ സ്ഥാനാര്‍ത്ഥി പി.പ്രസാദിനെ തോല്‍പിക്കാന്‍ ശ്രമിച്ചു; മന്ത്രി പി. തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ചേര്ത്തല മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയായ പി.പ്രസാദിനെ തോല്പിക്കാന് ശ്രമിച്ചുവെന്ന് ആരോപിച്ച് മന്ത്രി പി.തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി.
 | 
സിപിഐ സ്ഥാനാര്‍ത്ഥി പി.പ്രസാദിനെ തോല്‍പിക്കാന്‍ ശ്രമിച്ചു; മന്ത്രി പി. തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ചേര്‍ത്തല: ചേര്‍ത്തല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.പ്രസാദിനെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മന്ത്രി പി.തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി. തിലോത്തമന്റെ വിശ്വസ്തനും കരുവ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായ പി.പ്രദ്യുതിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. സ്ഥാനാര്‍ത്ഥിക്കെതിരെ പ്രദ്യുത് പ്രവര്‍ത്തനം നടത്തിയതായി മണ്ഡലം കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പി.തിലോത്തമന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കരുവ ലോക്കല്‍ കമ്മിറ്റി യോഗമാണ് പ്രദ്യുതിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പ്രദ്യുത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നില്ല. ഇതിന് പുറമേയാണ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ലഭിച്ചത്. തിലോത്തമന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും സമാന ആരോപണങ്ങളുണ്ട്.

തിലോത്തമന്‍ എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രദ്യുതിനെ പിന്നീട് തിലോത്തമന്‍ മന്ത്രിയായപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.