മാങ്കുളത്ത് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരെ കെട്ടിയിട്ട് തല്ലുമെന്ന് സിപിഐ നേതാവിന്റെ ഭീഷണി; വീഡിയോ

മാങ്കുളത്ത് പരിശോധനയ്ക്ക് എത്തിയ റവന്യൂ-വനം വകുപ്പ് ഉദ്യോസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐ നേതാവ്.
 | 
മാങ്കുളത്ത് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരെ കെട്ടിയിട്ട് തല്ലുമെന്ന് സിപിഐ നേതാവിന്റെ ഭീഷണി; വീഡിയോ

ഇടുക്കി: മാങ്കുളത്ത് പരിശോധനയ്ക്ക് എത്തിയ റവന്യൂ-വനം വകുപ്പ് ഉദ്യോസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐ നേതാവ്. ഉദ്യോഗസ്ഥനെ കെട്ടിയിട്ട് തല്ലുമെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ആണ് ഭീഷണി മുഴക്കിയത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ സംഭവം വിവാദമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ വനംവകുപ്പ് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.

വനം ഡിവിഷന്‍ സര്‍വേയ്ക്കായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വനംവകുപ്പ് റേഞ്ച് ഓഫീസറെയാണ് പ്രവീണ്‍ ഭീഷണിപ്പെടുത്തിയത്. റേഞ്ച് ഓഫീസറെ അസഭ്യം പറഞ്ഞതിന് മുന്‍പും തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മറ്റു കേസുകളും തനിക്കെതിരെ ഉണ്ടെന്നും പ്രവീണ്‍ വിളിച്ചു പറയുന്നുണ്ട്.

വീഡിയോ കാണാം

ഇടുക്കിയിലെ മാങ്കുളത്ത് വനഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്ന ഒരു CPI ലോക്കൽ സെക്രട്ടറി ഉണ്ട്. മറ്റൊരു പാർട്ടിയിൽ നിന്ന് ഒരു ചീഞ്ഞ കേസിൽ പുറത്താക്കിയപ്പോൾ CPI യിൽ എത്തിയതാണ് എന്നാണ് CPI ലെ സുഹൃത്തുക്കൾ പറയുന്നത്. വനം കയ്യേറ്റക്കാർക്ക് വേണ്ടി തിരുവനന്തപുരത്തെ മന്ത്രിയാപ്പീസിൽ പോയി പട്ടയം ശരിയാക്കി നൽകുകയാണ്ഇപ്പോഴത്തെ പണി.നിലവിൽ അങ്ങേരുടെ പേരിൽ 4 ക്രിമിനൽ കേസുണ്ടെന്നു നേതാവ് തന്നെ പറയുന്നു.ജോലി ചെയ്യാൻ വരുന്ന വനം വകുപ്പുദ്യോഗസ്ഥരെ കെട്ടിയിട്ടു തല്ലും എന്നാണ് ഇപ്പോഴത്തെ പരസ്യമായ ഭീഷണി. വേണമെങ്കിൽ ട്രാൻസ്ഫറും ചെയ്യും. ട്രാൻസ്ഫർ ഓർഡർ PCCF ഉം മന്ത്രിയും ഒക്കെയാണ് ഇറക്കുന്നത് എന്നാണ് ജനം വിചാരിക്കുന്നത്. അല്ല, CPI യുടെ ഈ ലോക്കൽ സെക്രട്ടറി ആണ് തീരുമാനിക്കുന്നത് !! ഇടുക്കിയിൽ മണിയാശാൻ തുടങ്ങി വച്ച ട്രെൻഡാണ് ഈ ഉദ്യോഗസ്ഥരെ വിരട്ടൽ. ജനകീയനാകാനുള്ള വഴി.വനംമന്ത്രി ശ്രീ.രാജുവും CPI നേതാവ് ശ്രീ.കാനം രാജേന്ദ്രനും ഒക്കെ നിലപാട് പറയുമോ? അതോ ഇത്തരം ലോക്കൽ നേതാക്കൾക്ക് കെട്ടിയിട്ടു തല്ലാൻ ഉദ്യോഗസ്ഥരെ വിട്ടു നൽകുമോ? ഇതാണോ പാർട്ടി നേതൃത്വത്തിൽ എത്താനുള്ള മാർഗ്ഗം? ഇത്തരക്കാരെ CPI യിൽ നേതൃസ്ഥാനത്ത് കൊണ്ടുവരിക വഴി CPI ജനങ്ങൾക്ക് നൽകുന്ന സന്ദേശം എന്താണ്?വനം വകുപ്പുദ്യോഗസ്ഥർ ജനവിരുദ്ധമായ എന്തെങ്കിലും ചെയ്താൽ തന്നെ ഭരിക്കുന്ന സർക്കാരിന് തിരുത്താൻ പറ്റില്ലേ? കെട്ടിയിട്ടു തല്ലി തീർക്കാൻ ആണോ പാർട്ടി നേതൃത്വം?

Posted by Harish Vasudevan Sreedevi on Wednesday, July 15, 2020