സിപിഐ സമ്മേളനത്തിൽ പതിവ് പോലെ സിപിഎമ്മിന് തന്നെ വിമർശനം

സിപിഐ സംസ്ഥാന സമ്മേളനത്തിൽ ഇത്തവണയും സിപിഎമ്മിന് നേരെ രൂക്ഷ വിമർശനം. ബദൽ കുറിപ്പിൽ വി.എസ് ഉയർത്തിയ സോളാർ സമരത്തെ പേര് സൂചിപ്പിക്കാതെ അഡജസ്റ്റ് സമരമെന്ന് വിശേഷിപ്പിച്ചാണ് ഒന്നാമത്തെ വിമർശനം. മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ പ്രവർത്തിക്കാൻ സിപി.എമ്മിന് കഴിയുന്നില്ലെന്നും ചട്ടപ്പടി സമരങ്ങൾ മാത്രമാണ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
 | 

സിപിഐ സമ്മേളനത്തിൽ പതിവ് പോലെ സിപിഎമ്മിന് തന്നെ വിമർശനം
കോട്ടയം:
സിപിഐ സംസ്ഥാന സമ്മേളനത്തിൽ ഇത്തവണയും സിപിഎമ്മിന് നേരെ രൂക്ഷ വിമർശനം. ബദൽ കുറിപ്പിൽ വി.എസ് ഉയർത്തിയ സോളാർ സമരത്തെ പേര് സൂചിപ്പിക്കാതെ അഡജസ്റ്റ് സമരമെന്ന് വിശേഷിപ്പിച്ചാണ് ഒന്നാമത്തെ വിമർശനം. മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ പ്രവർത്തിക്കാൻ സിപി.എമ്മിന് കഴിയുന്നില്ലെന്നും ചട്ടപ്പടി സമരങ്ങൾ മാത്രമാണ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

യു.ഡി.എഫിനെ തിരുത്താൻ സിപി.എമ്മിന് സാധിക്കുന്നില്ല. ആർ.എസ്.പി അടക്കമുള്ള ഘടകകക്ഷികൾ വിട്ട് പോയത് മുന്നണിയെ ദുർബലപ്പെടുത്തി. പിണറായി വിജയന്റെ ‘പരനാറി’ പ്രയോഗത്തിനുമുണ്ട് പരോക്ഷ വിമർശനം. ഒരു സിപിഎം നേതാവിന്റെ പ്രസംഗം തെരഞ്ഞെടുപ്പിൽ ബാധിച്ചു എന്ന നിലയിലാണ് ഇത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സിപിഎം, മുന്നണിയിൽ കാണിക്കുന്ന മേധാവിത്വസ്വഭാവത്തെ തടയാൻ സി.പി.ഐയ്ക്ക് മാത്രമേ കഴിയുന്നുള്ളു. ബാക്കിയുള്ള ഘടക കക്ഷികൾ ദുർബലരാണ്. തിരുവനന്തപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ തങ്ങൾക്ക് സംഭവിച്ച വീഴ്ച്ചയെ കുറിച്ചും സമ്മേളന റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വസ്തുതകൾ അന്വേഷിക്കാൻ കമ്മീഷനെ വച്ചെന്നും കമ്മീഷൻ റിപ്പോർട്ട് പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്തിട്ടുണ്ടെന്നുമാണ് സമ്മേളന റിപ്പോർട്ടിലുള്ളത്. സമരങ്ങളിലും പ്രക്ഷോഭങ്ങളിലും നിഴൽ വീഴാതെ സൂക്ഷിക്കണമെന്ന ഉപദേശവും സി.പി.ഐ സിപി.എമ്മിന് നൽകുന്നുണ്ട്.