കരിമണൽ ഖനനം: സ്വകാര്യമേഖലയെ അനുവദിക്കില്ലെന്ന് സി.പി.എം

കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയെ അനുവദിക്കില്ലെന്ന് സി.പി.എം. സ്വകാര്യ കമ്പനികളുമായി ഒത്തു കളിക്കുന്നത് കൊണ്ടാണ് സർക്കാർ അപ്പീൽ നൽകാത്തത്. കരിമണൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
 | 

കരിമണൽ ഖനനം: സ്വകാര്യമേഖലയെ അനുവദിക്കില്ലെന്ന് സി.പി.എം
തിരുവനന്തപുരം:
കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയെ അനുവദിക്കില്ലെന്ന് സി.പി.എം. സ്വകാര്യ കമ്പനികളുമായി ഒത്തു കളിക്കുന്നത് കൊണ്ടാണ് സർക്കാർ അപ്പീൽ നൽകാത്തത്. കരിമണൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ഒരു സാഹചര്യത്തിലും കേരളാ കടൽത്തീരത്ത് സ്വകാര്യകമ്പനികളുടെ ഖനം അനുവദിച്ചുകൂടാ. യു.ഡി.എഫ് സർക്കാരിന്റെ ഈ വഞ്ചനാപരമായ സമീപനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ മുന്നോട്ട് വരണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

കരിമണൽ ഖനനം സ്വകാര്യ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് വെള്ളിയാഴ്ച്ചയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചത്. കരിമണൽ ഖനനം കേന്ദ്ര സർക്കാരിന്റെ വിഷയമാണെന്നും അതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിലവിൽ കെ.എം.എം.എൽ, ഐ.ആർ.ഇ എന്നീ കമ്പനികൾക്കാണ് കരിമണൽ ഖനനത്തിന് അനുമതിയുള്ളത്.