കൈക്കൂലി ആരോപണം: വി.എസിന്റെ നിലപാടുകളെ കേന്ദ്രനേതൃത്വം തള്ളി

കെ.എം മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തിൽ വി.എസ് അച്യുതാനന്ദന്റെ നിലപാടുകളെ സി.പി.എം കേന്ദ്രനേതൃത്വം തള്ളി. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തോടാണ് കേന്ദ്രനേതൃത്വം മുഖം തിരിച്ചത്. ആരോപണത്തിൽ സി.ബി.ഐ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി. ജുഡീഷ്യൽ അന്വേഷണം നടത്താൻ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന്റേതാണെന്നും സി.പി.എം കേന്ദ്രനേതൃത്വം അറിയിച്ചു.
 | 

ന്യൂഡൽഹി:

ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ് ഇന്നലെയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന, കേന്ദ്ര സർക്കാരിന്റേയോ നിയന്ത്രണത്തിൽ അല്ലാത്ത ജുഡീഷ്യൽ അന്വേഷണമാണ് ഉചിതമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.