ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി

ആര്എസ്എസിന് കീഴിലുള്ള സേവാഭാരതിയുടെ പരിപാടിയില് പങ്കെടുത്ത ലോക്കല് സെക്രട്ടറിയെ സിപിഎം പുറത്താക്കി. സി.പി.ഐ.എം പാനൂര് ലോക്കല് സെക്രട്ടറി കെ.കെ പ്രേമനെയാണ് പുറത്താക്കിയത്. സംഘടനാ വിരുദ്ധ പ്രവര്ത്തനത്തിനാണ് നടപടി. സേവാഭാരതിയുടെ ഓഫീസ് ഉദ്ഘാടന പരിപാടിയിലാണ് പ്രേമന് പങ്കെടുത്തത്.
 | 

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി

കണ്ണൂര്‍: ആര്‍എസ്എസിന് കീഴിലുള്ള സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്ത ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. സി.പി.ഐ.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെയാണ് പുറത്താക്കിയത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. സേവാഭാരതിയുടെ ഓഫീസ് ഉദ്ഘാടന പരിപാടിയിലാണ് പ്രേമന്‍ പങ്കെടുത്തത്.

സംഘപരിവാര്‍-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂര്‍ മേഖലയിലെ ലോക്കല്‍ സെക്രട്ടറി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിര അവിശ്വാ പ്രമേയം പാസാക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന ആരോപണവും പ്രേമന് നേരെ ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അട്ടിമറിക്കാന്‍ നടന്ന ശ്രമത്തില്‍ ബിജെപിയെ കൂട്ട് പിടിച്ചതിന് അന്ന പഞ്ചായത്തംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന പ്രേമനെതിരെ സിപിഎം നടപടിയെടുത്തിരുന്നു.