‘കോണ്‍ഗ്രസുകാര്‍ ചിതയില്‍ വെക്കാന്‍ പോലും ബാക്കിയുണ്ടാവില്ല’! കാസര്‍കോട്ടെ സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

കാസര്കോട്ടെ കോണ്ഗ്രസുകാര്ക്കെതിരെ കൊലവിളി നടത്തുന്ന സിപിഎം ജില്ലാ നേതാവിന്റെ പ്രസംഗം പുറത്ത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.പി.പി.മുസ്തഫയുടെ പ്രസംഗമാണ് പുറത്തെത്തിയത്. ചിതയില് വെക്കാന് പോലും കോണ്ഗ്രസുകാര് ബാക്കിയില്ലാത്ത വിധം ചിതറിപ്പിച്ചു കളയുമെന്നാണ് സിപിഎം നേതാവ് പ്രസംഗത്തില് ഭീഷണിപ്പെടുത്തുന്നത്
 | 
‘കോണ്‍ഗ്രസുകാര്‍ ചിതയില്‍ വെക്കാന്‍ പോലും ബാക്കിയുണ്ടാവില്ല’! കാസര്‍കോട്ടെ സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

കാസര്‍കോട്: കാസര്‍കോട്ടെ കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന സിപിഎം ജില്ലാ നേതാവിന്റെ പ്രസംഗം പുറത്ത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.പി.പി.മുസ്തഫയുടെ പ്രസംഗമാണ് പുറത്തെത്തിയത്. ചിതയില്‍ വെക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പിച്ചു കളയുമെന്നാണ് സിപിഎം നേതാവ് പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തുന്നത്.

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ പിടിയിലായ പീതാംബരന് നേരെ ആക്രമണമുണ്ടായി രണ്ടു ദിവസത്തിനു ശേഷമാണ് മുസ്തഫയുടെ പ്രസംഗം. ”പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും” എന്നാണ് പ്രസംഗത്തില്‍ പറയുന്നത്.

വീഡിയോ