എ.എം.എം.എ വിവാദം; ഇടത് ജനപ്രതിനിധികളെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം

നടി ആക്രമണക്കേസിലെ പ്രതിയായ നടന് ദിലീപിനെ താരസംഘടനയിലേക്ക് തിരികെയെടുത്ത സംഭവത്തില് എ.എം.എം.എയിലെ ഇടത് ജനപ്രതിനിധകളെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം. ഇടത് പ്രതിനിധികളോട് വിശദീകരണം ആവശ്യപ്പെടേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇവര്ക്കെതിരെ നടക്കുന്ന വിമര്ശനങ്ങള് രാഷ്ട്രീയ പ്രേരിതമാണെന്നാണ് യോഗം വിലയിരുത്തിയത്.
 | 

എ.എം.എം.എ വിവാദം; ഇടത് ജനപ്രതിനിധികളെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം

തിരുവനന്തപുരം: നടി ആക്രമണക്കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരികെയെടുത്ത സംഭവത്തില്‍ എ.എം.എം.എയിലെ ഇടത് ജനപ്രതിനിധകളെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം. ഇടത് പ്രതിനിധികളോട് വിശദീകരണം ആവശ്യപ്പെടേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇവര്‍ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് യോഗം വിലയിരുത്തിയത്.

ദിലീപിനെ തിരികെയെടുത്തതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്ന് എം.എല്‍.എ മാരായ മുകേഷ്, ഗണേഷ് കുമാര്‍, എംപി ഇന്നസെന്റ് എന്നിവരോട് ബൃന്ദാ കാരാട്ട് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എ.എം.എം.എ വൈസ് പ്രസിഡന്റുമാരും മുന്‍ സെക്രട്ടറിയും പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിട്ടുണ്ട്.

എ.എം.എം.എയുടെ നിലപാട് സ്ത്രീ വിരുദ്ധമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ദിലീപിനെ തിരികെയെടുത്ത സംഭവത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടെന്തെന്ന് എംഎല്‍എ വിടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചിരുന്നു.

ഇരയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുകയും പാര്‍ട്ടി ലേബലില്‍ മത്സരിച്ച് ജനപ്രതിനിധികളായ എ.എം.എം.എ നേതൃത്വത്തോട് നിലപാടുകള്‍ ആരായാത്തതും കടകവിരുദ്ധമായ സമീപനമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ സംഭവത്തില്‍ എം.എല്‍.എമാര്‍ക്കെതിരേ ഉയരുന്ന വിമര്‍ശനം രാഷ്ട്രീയപരമായി കണ്ടാല്‍ മതിയെന്നാണ് ധാരണ. ഇത് സംബന്ധിച്ച് വിശദമായ വാര്‍ത്താക്കുറിപ്പ് ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്.