പി.കെ.ശശിക്കെതിരെ നടപടി ഉറപ്പായി; ശനിയാഴ്ച തീരുമാനം

ഡിവൈഎഫ്ഐ വനിതാ നേതാവ് നല്കിയ ലൈംഗിക പീഡന പരാതിയില് ഷൊര്ണൂര് എം എല് എ. പി കെ ശശിക്കെതിരെ പാര്ട്ടി നടപടി ഉറപ്പായി. ഇക്കാര്യത്തില് ശനിയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ച ചേരുന്ന പാര്ട്ടി സെക്രട്ടറിയേറ്റ് വിഷയം ചര്ച്ച ചെയ്യും. ആരോപണത്തില് സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലന് എന്നിവരുടെ സമിതി അന്വേഷണം നടത്തിയിരുന്നു.
 | 

പി.കെ.ശശിക്കെതിരെ നടപടി ഉറപ്പായി; ശനിയാഴ്ച തീരുമാനം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം എല്‍ എ. പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി. ഇക്കാര്യത്തില്‍ ശനിയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും. ആരോപണത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലന്‍ എന്നിവരുടെ സമിതി അന്വേഷണം നടത്തിയിരുന്നു.

പരാതിക്കാരിയായ യുവതി, പി.കെ.ശശി എന്നിവരില്‍ നിന്ന് രണ്ടു തവണ വീതം കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. പരാതിയില്‍ പറഞ്ഞിരുന്നവരുടെ മൊഴികളും ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കി റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. ശശിക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ യോഗം തീരുമാനിക്കുമെങ്കിലും നടപടി സ്വീകരിക്കാന്‍ സംസ്ഥാന കമ്മിറ്റിക്കു മാത്രമാണ് അധികാരമുള്ളത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് പരാതിയെന്നാണ് ശശിയുടെ വാദം. ഇതേക്കുറിച്ചും പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ അന്വേഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ ലൈംഗിക പീഡനാരോപണമായതിനാല്‍ നടപടി ഉറപ്പാണെന്നാണ് വിവരം.