യുഎപിഎ അറസ്റ്റ്; അലന്റെയും താഹയുടെയും വിഷയത്തില്‍ ഇടപെടില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും വിഷയത്തില് ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം
 | 
യുഎപിഎ അറസ്റ്റ്; അലന്റെയും താഹയുടെയും വിഷയത്തില്‍ ഇടപെടില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും വിഷയത്തില്‍ ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്. ഇക്കാര്യത്തില്‍ യുഎപിഎ സമിതി തീരുമാനം എടുക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും എതിരെ നടപടി എടുക്കേണ്ടെന്നും സിപിഎം തീരുമാനിച്ചു. നിയമ നടപടികള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും യുഎപിഎ സമിതി എടുക്കുന്ന നിലപാടിന് അപ്പുറം മറ്റ് ഇടപെടല്‍ വേണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായ സാഹചര്യം വളരെ ഗുരുതരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.