ഉഴവൂര്‍ വിജയന്റെ മരണം; തോമസ് ചാണ്ടിയുടെ അനുയായിക്കെതിരെ ക്രൈബ്രാഞ്ച് കേസെടുക്കും

ഉഴവൂര് വിജയന്റെ മരണത്തില് എന്സിപി നേതാവും ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ അനുയായിയുമായ സുള്ഫിക്കര് മയൂരിക്കെതിരെ കേസെടുക്കും. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ശുപാര്ശ നല്കും. സുള്ഫിക്കര് മയൂരി ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയതിനു ശേഷമാണ് ഉഴവൂര് വിജയന് കുഴഞ്ഞു വീണതെന്ന് ആക്ഷേപം ഉയര്ന്നിരുന്നു. സംസ്ഥാന അഗ്രോ ഇന്ഡസ്ട്രീസ് കോര്പറേഷന് ചെയര്മാന് കൂടിയാണ് സുള്ഫിക്കര് മയൂരി.
 | 

ഉഴവൂര്‍ വിജയന്റെ മരണം; തോമസ് ചാണ്ടിയുടെ അനുയായിക്കെതിരെ ക്രൈബ്രാഞ്ച് കേസെടുക്കും

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാവും ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ അനുയായിയുമായ സുള്‍ഫിക്കര്‍ മയൂരിക്കെതിരെ കേസെടുക്കും. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കും. സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനു ശേഷമാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞു വീണതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംസ്ഥാന അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയാണ് സുള്‍ഫിക്കര്‍ മയൂരി.

ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് ഗതാഗതതമന്ത്രിയായിരുന്ന എ.കെ,ശശീന്ദ്രന്‍ രാജിവെച്ചതിനു ശേഷം തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് എത്തിയതോടെ എന്‍സിപിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്‍ തോമസ് ചാണ്ടിക്കെതിരെ നീങ്ങുന്നു എന്ന ആരോപണം ഉയര്‍ന്നെങ്കിലും അദ്ദേഹം അവയെ പ്രതിരോധിച്ചിരുന്നു.

എന്നാല്‍ ഉഴവൂരിനു മേല്‍ ഭീഷണികളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പറയുന്നത്. സുള്‍ഫിക്കര്‍ മയൂരി വിളിച്ചതിനു ശേഷമാണ് ഉഴവൂര്‍ വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായതെന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു.