കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം

കൊറോണ ബാധിച്ച് മരിച്ച തിരുവനന്തപുരം പോത്തന്കോട് സ്വദേശി അബ്ദുള് അസീസുമായി സമ്പര്ക്കം പുലര്ത്തിയവരെ കണ്ടെത്താന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.
 | 
കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അക്കാര്യം പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ സ്വമേധയാ അറിയിക്കണമെന്നും ഡിജിപി പറഞ്ഞു.

അബ്ദുള്‍ അസീസിന് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. ഇദ്ദേഹം വിവിധയിടങ്ങളില്‍ പോയിട്ടുണ്ട്. എന്നാല്‍ വ്യക്തമായ ഓര്‍മ്മയില്ലാത്തതിനാല്‍ റൂട്ട് മാപ്പ് പൂര്‍ണ്ണമായി തയ്യാറാക്കാന്‍ കഴിഞ്ഞിരുന്നില്ല. അബ്ദുള്‍ അസീസിന് സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയമുള്ളതിനാല്‍ പോത്തന്‍കോട് പഞ്ചായത്തില്‍ പൂര്‍ണ്ണ ക്വാറന്റീന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

3 ആഴ്ച അബ്ദുള്‍ അസീസിന്റെ നാട്ടുകാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മന്ത്രി കടകംപള്ളിയും ആവശ്യപ്പെട്ടിരുന്നു. പോത്തന്‍കോട് പഞ്ചായത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ അരിയോട്ടുകോണം, മേലേമുക്ക് പ്രദേശങ്ങളിലും ക്വാറന്റീന്‍ ബാധകമാണ്.