ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

എന്സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര് വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എന്സിപി കോട്ടയം ജില്ലാ കമ്മിറ്റി നല്കിയ പരാതിയിന് മേലാണ് നടപടി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് അന്വേഷണച്ചുമതല നല്കി ഡിജിപി ഉത്തരവിട്ടു. എന്സിപി നേതാവ് സുല്ഫിക്കര് മയൂരിക്കെതിരെയാണ് പരാതി ഉയര്ന്നിരിക്കുന്നത്.
 | 

ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിന്‍ മേലാണ് നടപടി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് അന്വേഷണച്ചുമതല നല്‍കി ഡിജിപി ഉത്തരവിട്ടു. എന്‍സിപി നേതാവ് സുല്‍ഫിക്കര്‍ മയൂരിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

എന്‍സിപിയിലെ മുതിര്‍ന്ന നേതാവായ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ചു സംസാരിച്ച ഉടനെ അദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നുവെന്ന് ഉഴവൂരിന്റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ സതീഷ് കല്ലങ്കോട് ആരോപിച്ചിരുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ നടപടികള്‍ക്കായി ഡിജിപി ലോക്നാഥ് ബെഹ്റക്ക് ഇന്നലെ കൈമാറിയിരുന്നു. പാര്‍ട്ടിയിലെ പല നേതാക്കളില്‍ നിന്നും ഉഴവൂര്‍ വിജയന് സമര്‍ദമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്‍സിപി നേതാവ് മുജീബ് റഹ്മാനുമായി സുള്‍ഫിക്കര്‍ മയൂരി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ശബ്ദരേഖയില്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെതിരെ ഭീഷണി മുഴക്കുന്നുണ്ട്. ഇതിനു ശേഷം ഉഴവൂര്‍ വിജയനെ സുള്‍ഫിക്കര്‍ വിളിച്ചിരുന്നുവെന്നാണ് ആരോപണം. ആ കോളിനു ശേഷമാണ് ഉഴവൂര്‍ കുഴഞ്ഞു വീണതെന്നും സതീഷ് കല്ലങ്കോട് പറഞ്ഞിരുന്നു.