ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണി വിലപ്പോവില്ല! സിപിഎം പ്രതിഷേധത്തിനെതിരെ കസ്റ്റംസ് കമ്മീഷണര്‍

സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാര്ട്ടി ഭീഷണിപ്പെടുത്താന് ശ്രമിക്കുന്നതായി കസ്റ്റംസ് കമ്മീഷണര് സുമിത് കുമാര്.
 | 
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണി വിലപ്പോവില്ല! സിപിഎം പ്രതിഷേധത്തിനെതിരെ കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഫെയിസ്ബുക്ക് പോസ്റ്റിലാണ് കമ്മീഷണറുടെ പ്രതികരണം. ഭീഷണി വിലപ്പോവില്ലെന്നും സുമിത് കുമാര്‍ പോസ്റ്റില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കസ്റ്റംസ് ആരംഭിച്ച നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് കസ്റ്റംസ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

കസ്റ്റംസ് നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. വിഷയത്തില്‍ സിപിഎമ്മും കസ്റ്റംസും തുറന്ന പോരിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം നല്‍കുന്നത്. എല്‍ഡിഎഫ് മാര്‍ച്ചിന് ആഹ്വാനം നല്‍കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് സുമിത് കുമാറിന്റെ പ്രതികരണം.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സുമിത് കുമാര്‍. കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ പറഞ്ഞിരുന്നു.