കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി സിവിസി

കേന്ദ്രമന്ത്രി വി.മുരളീധരന് പ്രോട്ടോക്കോള് ലംഘനം നടത്തിയെന്ന പരാതിയില് അന്വേഷണത്തിന് നിര്ദേശം.
 | 
കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി സിവിസി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം. സെന്‍ട്രല്‍ വിജിലിന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല.

ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. പ്രധാനമന്ത്രിയുടെ ഓഫീസിലും സലിം മടവൂര്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന ഘടകത്തില്‍ നിന്നും പരാതികള്‍ ലഭിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മുരളീധരന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

അബുദാബിയില്‍ വെച്ച് നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പിആര്‍ കമ്പനി ഉടമയായ സ്മിതാ മേനോനെ ഉള്‍പ്പെടുത്തിയതിലാണ് പരാതി.