ഹനാന് പിന്നാലെ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെയും സൈബര്‍ ആക്രമണം

ഹനാന് പിന്നാലെ കേരള വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ സൈബര് ആക്രമണം. ശബരിമല സ്ത്രീ പ്രവേശനവും കുമ്പസാര വിഷയത്തിലും നടത്തിയ പ്രതികരണമാണ് ആക്രമണത്തിന് കാരണമായിരിക്കുന്നത്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന് സിറ്റിങ്ങിന് ശേഷം വിഷയത്തില് അഭിപ്രായം പറയാനില്ലെന്ന് ജോസഫൈന് വ്യക്തമാക്കിയിരുന്നു.
 | 

ഹനാന് പിന്നാലെ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെയും സൈബര്‍ ആക്രമണം

കോഴിക്കോട്: ഹനാന് പിന്നാലെ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ സൈബര്‍ ആക്രമണം. ശബരിമല സ്ത്രീ പ്രവേശനവും കുമ്പസാര വിഷയത്തിലും നടത്തിയ പ്രതികരണമാണ് ആക്രമണത്തിന് കാരണമായിരിക്കുന്നത്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്ന് ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാലാണ് ശബരിമല സ്ത്രീ പ്രവേശനവും കുമ്പസാര വിഷയത്തിലും പ്രതികരിക്കാതിരിക്കുന്നതെന്ന് ജോസഫൈന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇരു വിഷയങ്ങളിലും വനിതാ കമ്മീഷന്‍ ഇരട്ടത്താപ്പ് നിലപാടാണെന്ന രീതിയില്‍ പ്രചരണം നടന്നതിനെ തുടര്‍ന്നാണ് സൈബര്‍ ആക്രമണം ആരംഭിക്കുന്നത്. രൂക്ഷമായ തെറിവിളിയുമായാണ് ഫെയിസ്ബുക്ക് പേജില്‍ നടക്കുന്നത്.

കോളേജ് വിദ്യാര്‍ത്ഥിനിയായ ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ജോസഫൈന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെയിസ്ബുക്ക് ആക്രമണം രൂക്ഷമായത്. ഫെയിക്ക് ഐഡികളില്‍ നിന്നാണ് കൂടുതല്‍ തെറിവിളികള്‍. സൈബര്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.