വാരിയംകുന്നന്‍ പ്രഖ്യാപനം; പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

മലബാര് കലാപം പശ്ചാത്തലമാകുന്ന സിനിമയുടെ പ്രഖ്യാപത്തിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര് സൈബര് ആക്രമണം.
 | 
വാരിയംകുന്നന്‍ പ്രഖ്യാപനം; പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

മലബാര്‍ കലാപം പശ്ചാത്തലമാകുന്ന സിനിമയുടെ പ്രഖ്യാപത്തിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. മലയാളരാജ്യം എന്ന പേരില്‍ സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമയാക്കുന്നതെന്ന് പൃഥ്വിരാജ് ഫെയിസ്ബുക്ക് പോസ്റ്റിലാണ് അറിയിച്ചത്. 2021ല്‍ മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്.

ആഷിക്ക് അബു സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മുഹ്‌സിന്‍ പരാരി സംവിധാന പങ്കാളിയാണ്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അണിയറയിലുള്ളവരുടെ പേരുകളും സൈബര്‍ ആക്രമണത്തിന് കാരണമായി. നാളെ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വേണ്ടി സിനിമ ഇറങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നും കസബിനെ നായകനാക്കി വരെ സിനിമയെടുക്കും എന്നൊക്കൊയാണ് കമന്റുകള്‍. സൈബര്‍ ആക്രമണത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

 

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…

Posted by Prithviraj Sukumaran on Sunday, June 21, 2020