അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു, കേരളം ജാഗ്രത പാലിക്കണം; പോസ്റ്റ് വായിക്കാം

അറബിക്കടലില് ചുഴലിക്കാറ്റുകളുടെ എണ്ണം വര്ദ്ധിക്കുന്നു.
 | 
അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു, കേരളം ജാഗ്രത പാലിക്കണം; പോസ്റ്റ് വായിക്കാം

കൊച്ചി: അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളതെന്ന് കാലാവസ്ഥാ വിദഗ്ദ്ധന്‍ രാജീവന്‍ എരിക്കുളം ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രം അതിവേഗം ചൂടാകുകയാണെന്നും അനുബന്ധമായി അറബിക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇവ ഭാവിയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് പ്രവേശിക്കാനും നാശനഷ്ടമുണ്ടാക്കാനും സാധ്യത കൂടുതലാണ്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളും നമ്മുടെ കേരളത്തെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെയുള്ളത് ഒരു ഷോക്ക് ആണ്. അതൊരു പാഠമായി മാറട്ടെയെന്നാണ് പോസ്റ്റ് പറയുന്നത്.

പോസ്റ്റ് വായിക്കാം

കേരളവും ചുഴലിക്കാറ്റ് ചരിത്രവും

കഴിഞ്ഞ 126 വർഷത്തെ ചരിത്രത്തിൽ പ്രധാനമായും 5 ചുഴലിക്കാറ്റുകളാണ് കേരളത്തെ ബാധിച്ചത് . ‘ഗജ’ ( 2018 നവംബര് 16 ), ഓഖി (2017 നവംബർ 28 -ഡിസംബർ 7 ), നേരത്തെ 1912 ൽ രണ്ടു ചുഴലിക്കാറ്റുകളും (19 -22 നവംബര് 1912 , 17 -19 ഡിസംബർ 1912 ),1925 ൽ ഒരു (06 -10 നവംബര് ) ചുഴലിക്കാറ്റും ഉണ്ടായി. എല്ലാ ചുഴലിക്കാറ്റുകളും കേരളത്തിന്റെയും തമിഴ്നാടിന്റേയും തെക്കൻ ജില്ലകളെയാണ് ബാധിച്ചത്.

1925 നവംബര് 06 -10 ഉണ്ടായ ചുഴലിക്കാറ്റ് നവംബര് 10 നു വടക്കൻ കേരളം വഴിയാണ് കടന്നു പോയത് . 1912 ൽ നവംബറിൽ ഉണ്ടായ ചുഴലിക്കാറ്റ് കേരളത്തിന്റെയും തമിഴ്നാടിന്റേയും തെക്കൻ തീരങ്ങൾ വഴിയാണ് കടന്നു പോയത് .

എന്നാൽ ഓഖി(2017) കേരള തമിഴ്നാട് തീരം മറികടക്കാതെയാണ് പോയത് .ഒടുവിൽ 2018 നവംബർ 8 നു തായ്‌ലൻഡ് ഉൽകടലിനും മലയ ഉപദ്വീപിനും ഇടയിൽ ന്യുനമർദ്ദമായി രൂപം കൊണ്ട ”ഗജ ” ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത് പ്രവേശിച്ചു ചുഴലിക്കാറ്റായി മാറി സമീപ കാലത്തേ ഏറ്റവും ദൈർഖ്യമേറിയ പാതയിലൂടെ സഞ്ചരിച്ചു ആദ്യമായി ഇന്ത്യൻ ഉപദ്വീപ് മറികടന്നു നവംബർ 16 നുഉച്ചക്കു ശേഷം കേരളം വഴി തീവ്ര ന്യുനമർദ്ദമായി അറബിക്കടലിൽ പ്രവേശിച്ചു . .

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം ക്ര്യത്യമായി ചുഴലിക്കാറ്റുകൾ നിരീക്ഷിക്കാൻ തുടങ്ങിയതിനു ശേഷം, 1990 , ശേഷം ആദ്യമായാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് കേരളം വഴി അറബിക്കടലിൽ എത്തിച്ചേരുന്നത്.
കേരളത്തിന്റെ തെക്ക് കോമോറിൻ കടലിൽ (south of Kerala and Tamil Nadu and west of Sri Lanka) രൂപം കൊള്ളുന്ന നാലാമത്തെ മാത്രം ചുഴലിക്കാറ്റായിരുന്നു ‘ഓഖി’. നീണ്ട 92 വർഷത്തിന് ശേഷം ആണ് കേരള തീരം വഴി ഒരു ചുഴലിക്കാറ്റ് കടന്നു പോയത് .

കുറിപ്പ് : 2017 നവംബർ, ഓഖി ( 92 വർഷത്തിന് ശേഷം,1925), 2018 ഓഗസ്റ്റ്,കനത്ത മഴ, പ്രളയം ( 60 വർഷത്തിന് ശേഷം,മുൻപ് 1924,1961),2018 നവംബര് ‘ഗജ’ (ആദ്യമായി ). 2019 ഓഗസ്റ്റ് വീണ്ടും പ്രളയം. അതി തീവ്ര മഴകൾ തുടരുന്നു.. 2019 തുലാവർഷം അദ്യ 23 ദിവസത്തിനുള്ളിൽ തന്നെ തുലാവര്ഷത്തിൽ ലഭിക്കേണ്ട 68% മഴ ലഭിച്ചു കഴിഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 25 ന്, ഇന്റർഗവർമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ (SROCC) സമുദ്രങ്ങളെയും ക്രയോസ്‌ഫിയറിനെയും കുറിച്ച് ഒരു പ്രത്യേക റിപ്പോർട്ട് പുറത്തിറക്കി അതിൽ പറയുന്നത് ഇന്ത്യൻ മഹാസമുദ്രം അതിവേഗം ചൂടാകുകയാണെന്നും , അനുബന്ധമായി അതിശക്തമായ ചുഴലിക്കാറ്റുകളുടെ എണ്ണവും അറബിക്കടലിൽ വർധിക്കുന്നു്. ഈ ചുഴലിക്കാറ്റുകൾ ഭാവിയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പ്രവേശിക്കാനും കൂടുതൽ നാശമുണ്ടാക്കാനുമുള്ള സാധ്യത കൂടുതലാണ് എന്നുമാണ്.

1924-25 വീണ്ടും ആവർത്തിക്കുന്നു?? ദൈവത്തിന്റെ സ്വന്തം നാട് ഇനി കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.തീരുമാനങ്ങൾ വേഗത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു .ആഗോള താപനവും കാലാവസ്ഥ വ്യതിയാനങ്ങളും നമ്മുടെ കേരളത്തെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു . .ഇതുവരെയുള്ളത് ഒരു ഷോക്ക് ആണ് .അതൊരു പാഠമായി മാറട്ടെ…….ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ഇനി എന്താകും?? ….. … ജാഗ്രത …

രാജീവൻ എരിക്കുളം