കൊല്ലത്ത് ദളിത് യുവാക്കള്‍ക്ക് നേരേ പോലീസിന്റെ മൂന്നാം മുറ; അഞ്ചു ദിവസം അറസ്റ്റ് രേഖപ്പെടുത്താതെ മര്‍ദ്ദിച്ചെന്ന് പരാതി

കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില് രണ്ട് ദളിത് യുവാക്കള്ക്ക് നേരേ പോലീസിന്റെ മൂന്നാംമുറ പ്രയോഗം. അഞ്ചു ദിവസം അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില് വെച്ച് ക്രൂരമായി മര്ദ്ദിച്ചെന്നാണ് പരാതി. കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില് രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പൊലീസ് മര്ദ്ദിച്ചത്. അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ടായിരുന്നു മര്ദ്ദനമെന്ന് യുവാക്കള് പരാതിയില് പറഞ്ഞു.
 | 

കൊല്ലത്ത് ദളിത് യുവാക്കള്‍ക്ക് നേരേ പോലീസിന്റെ മൂന്നാം മുറ; അഞ്ചു ദിവസം അറസ്റ്റ് രേഖപ്പെടുത്താതെ മര്‍ദ്ദിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷനില്‍ രണ്ട് ദളിത് യുവാക്കള്‍ക്ക് നേരേ പോലീസിന്റെ മൂന്നാംമുറ പ്രയോഗം. അഞ്ചു ദിവസം അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില്‍ രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പൊലീസ് മര്‍ദ്ദിച്ചത്. അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ടായിരുന്നു മര്‍ദ്ദനമെന്ന് യുവാക്കള്‍ പരാതിയില്‍ പറഞ്ഞു.

പൂര്‍ണ്ണ നഗ്‌നനാക്കി തല തിരിച്ച് വെച്ച് മുഖമടച്ച് അടിക്കുകയും മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകള്‍ക്ക് ഇടയില്‍ കയറ്റി വിരലുകള്‍ തകര്‍ക്കുകയും മസിലുകളില്‍ നിര്‍ത്താതെ ഇടിക്കുകയും മുതുകത്ത് ചവിട്ടിയും ജനനേന്ദ്രിയത്തില്‍ ക്ളിപ്പിട്ടു പിടിക്കുകയും വലിക്കുകയും ചെയ്യുകയുമൊക്കെയായിരുന്നു പീഡനമുറകള്‍. അക്രമത്തെ തുടര്‍ന്ന് അവശനിലയിലായ രാജീവിനെ കേസ് പോലും എടുക്കാതെ പൊലീസ് വിട്ടയച്ചു.

കൊല്ലത്ത് ഇവര്‍ രണ്ടുപേരും ജോലിക്ക് പോയിരുന്ന ആക്കത്തൊടി രമണന്‍ എന്ന കോണ്‍ട്രാക്ടറുടെ 1.80 ലക്ഷം രൂപ കളവ് പോയിരുന്നു. ഈ സംഭവത്തില്‍ മോഷണക്കുറ്റം ആരോപിച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പണം നഷ്ടപ്പെട്ടതിനു ശേഷവും ജോലിക്ക് പോയിരുന്നു. ഓണത്തിനു ശേഷം അസുഖമായതിനാല്‍ ജോലിക്കു പോയില്ലെന്ന് രാജീവ് പറഞ്ഞു. ഇത് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും യുവാക്കള്‍ വ്യക്തമാക്കി. മോഷണത്തിന് സഹായിച്ചു എന്നാരോപിച്ചാണ് ഷിബുവിനെ കസ്റ്റഡിയിലെടുത്തത്.