കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു വിടും; പെരിയാറിന്റെ കരകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കനത്ത മഴയില് ജലനിരപ്പ് ഉയര്ന്നതിനാല് ഇടുക്കി ജില്ലയിലെ കല്ലാര്കുട്ടി, പാംബ്ല അണക്കെട്ടുകള് തുറന്നു വിടാന് നിര്ദേശം
 | 
കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു വിടും; പെരിയാറിന്റെ കരകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു വിടാന്‍ നിര്‍ദേശം. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാലും പരമാവധി ജലനിരപ്പ് 252.6 മീറ്റര്‍ ആയി ഉയര്‍ന്നതിനാലും പാംബ്ല അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍തതി 90 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് വിടാനാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 60 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കല്ലാര്‍കുട്ടി ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ള ലോവര്‍ പെരിയാര്‍ പദ്ധതിയിലെ പാംബ്ല അണക്കെട്ടിലേക്കാണ് എത്തുന്നത്. കല്ലാര്‍കുട്ടിയിലെ ജലനിരപ്പ് 452.4 മീറ്ററിലേക്ക് ലേക്ക് എത്തിയതിനാലാണ് പാംബ്ലയിലെ ഷട്ടറുകള്‍ തുറക്കുന്നത്. 456.6 മീറ്ററാണ് കല്ലാര്‍കുട്ടിയുടെ പരമാവധി ശേഷി.

ശനിയാഴ്ച വരെ റെഡ് അലര്‍ട്ട് നീട്ടിയതിനാലും വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലുമാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെടുന്നു.

ഇടുക്കി ജില്ലയിലെ പാംബ്ല (ലോവർ പെരിയാർ), കല്ലാർകുട്ടി ഡാമുകളിൽ നിന്ന് വെള്ളം പുറത്ത് വിടുന്നത് സംബന്ധിച്ച്..പാംബ്ല…

Posted by Kerala State Disaster Management Authority – KSDMA on Friday, July 19, 2019