Wednesday , 13 December 2017
Kalyan
News Updates

കല്ലാര്‍കുട്ടി ഡാമിനു സമീപം റോഡിന്റെ വശം ഇടിഞ്ഞ് ഡാമിലേക്ക് വീണ് കടകള്‍ തകര്‍ന്നു; വീഡിയോ കാണാം

ഇടുക്കി: കനത്ത മഴയില്‍ നിറഞ്ഞ കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്നുള്ള റോഡിന്റെ വശമിടിഞ്ഞ് കടകള്‍ തകര്‍ന്നു. അണക്കെട്ടിനോട് ചേര്‍ന്നുള്ള ഭാഗമാണ് കല്‍ക്കെട്ട് ഉള്‍പ്പെടെ തകര്‍ന്നത്. മഴയില്‍ നിറഞ്ഞ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. ശക്തമായ ഒഴുക്കില്‍ കല്‍ക്കെട്ടിന് അടിയിലെ മണ്ണ് ഒലിച്ചു പോയതാണ് കാരണമെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡരികില്‍ കല്‍ക്കെട്ടിനു മുകളിലുണ്ടായിരുന്ന രണ്ട് കടകള്‍ സംഭവത്തില്‍ തകര്‍ന്നിട്ടുണ്ട്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഡാമിനോടനുബന്ധിച്ചുള്ള സ്ഥലത്തെ കടകള്‍ ഒഴിയണമെന്ന് നേരത്തേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഉടമകള്‍ ഒഴിയാന്‍ കൂട്ടാക്കിയിരുന്നില്ല.

വീഡിയോ കാണാം

കല്ലാർകുട്ടി ഡാമിനു സമീപം റോഡിന്റെ വശം ഇടിഞ്ഞു തുടങ്ങി. മൂന്ന് വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിച്ചു.

Posted by കട്ടപ്പന ന്യൂസ് on Tuesday, September 19, 2017

DONT MISS