നൃത്തത്തിനെതിരായ വര്‍ഗ്ഗീയ പ്രചരണം; ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൃത്തമത്സരം

നൃത്തം ചെയ്തതിന് വിദ്വേഷ പ്രചരണത്തിന് ഇരകളായ തൃശൂര് മെഡിക്കല് കോളേജ് വിദ്യാര്ത്ഥികള്ക്ക് ഐക്യദാര്ഢ്യവുമായി ഡാന്സ് മത്സരം.
 | 
നൃത്തത്തിനെതിരായ വര്‍ഗ്ഗീയ പ്രചരണം; ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൃത്തമത്സരം

കൊച്ചി: നൃത്തം ചെയ്തതിന് വിദ്വേഷ പ്രചരണത്തിന് ഇരകളായ തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡാന്‍സ് മത്സരം. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ യൂണിറ്റ് ആണ് നൃത്തമത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്തോ ഒരു പന്തികേട് #Step with Rasputin against racism എന്ന പേരിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. 1500 രൂപയാണ് സമ്മാനത്തുക. എന്‍ട്രികള്‍ ഏപ്രില്‍ 14ന് മുന്‍പായി ലഭിക്കണം.

നൃത്തത്തിനെതിരായ വര്‍ഗ്ഗീയ പ്രചരണം; ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൃത്തമത്സരം

നവീനും ജാനകിയും നൃത്തം ചെയ്യുന്ന 30 സെക്കന്‍ഡ് വീഡിയോ വൈറലായതിന് പിന്നാലെ സംഘപരിവാര്‍ അണികള്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തുകയായിരുന്നു. അഭിഭാഷകനായ കൃഷ്ണരാജിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം. ഓംകുമാറും നവീന്‍ കെ. റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

എന്തോ ഒരു പന്തികേട് മണക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ലവ് ജിഹാദ് ആരോപണം ഉന്നയിക്കുകയായിരുന്നു കൃഷ്ണരാജ് ചെയ്തത്. ഇതേത്തുടര്‍ന്ന് നവീനും ജാനകിക്കും സോഷ്യല്‍ മീഡിയയുടെ പിന്തുണ വര്‍ദ്ധിച്ചു. തൊട്ടു പിന്നാലെ പുതിയ ഡാന്‍സ് വീഡിയോയുമായി ഇവര്‍ എത്തുകയും ചെയ്തിരുന്നു.