കവിത മാറി പ്രസിദ്ധീകരിച്ചതിന് കവിക്ക് ഡിസി ബുക്‌സിന്റെ വിലക്ക്; കോപ്പിയടിച്ച അധ്യാപികയെ (ദീപ നിശാന്ത്) വിലക്കാത്തതെന്തെന്ന് കവി

സമകാലിക മലയാളത്തില് കവിത മാറി പ്രസിദ്ധീകരിച്ചതിന് തന്റെ കവിതാ സമാഹാരത്തിന് ഡിസി ബുക്സ് വിലക്കേര്പ്പെടുത്തിയിരിക്കുകയാണെന്ന് കവി അക്ബര്.
 | 
കവിത മാറി പ്രസിദ്ധീകരിച്ചതിന് കവിക്ക് ഡിസി ബുക്‌സിന്റെ വിലക്ക്; കോപ്പിയടിച്ച അധ്യാപികയെ (ദീപ നിശാന്ത്) വിലക്കാത്തതെന്തെന്ന് കവി

സമകാലിക മലയാളത്തില്‍ കവിത മാറി പ്രസിദ്ധീകരിച്ചതിന് തന്റെ കവിതാ സമാഹാരത്തിന് ഡിസി ബുക്‌സ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് കവി അക്ബര്‍. അക്ബറോവ്‌സ്‌കി എന്ന കവിതാ സമാഹാരം രണ്ട് വര്‍ഷം മുമ്പാണ് ഡിസി ബുക്‌സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുത്തത്. ഈ വര്‍ഷം ഒക്ടോബറില്‍ കറന്റ് ബുക്‌സ് പുസ്തകത്തിന്റെ പരസ്യം ചെയ്തിരുന്നു. എന്നാല്‍ പുസ്തകം ഇറക്കുന്നില്ലെന്ന് ഈ മാസം അനൗദ്യോഗികമായി അറിയിച്ചിരിക്കുകയാണെന്ന് അക്ബര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡിസി ബുക്‌സിന്റെ ഓഫീസില്‍ പോയപ്പോഴും പുസ്തകം ഇറക്കുന്നില്ലെന്നാണ് പറഞ്ഞത്.

അടുത്തിടെ കവി ശ്രീകുമാര്‍ കരിയാടിന്റെ ഒരു കവിത സമകാലിക മലയാളത്തില്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ചതാണ് കാരണമായി പറഞ്ഞത്. കരിയാടിന് അക്കാര്യത്തില്‍ പ്രശ്‌നമില്ലെന്ന് ഡിസി ബുക്‌സിന് കത്തയച്ചിരുന്നു. ക്രെഡിബിലിറ്റി ഇല്ല എന്നാണ് ഡിസി ബുക്‌സ് തന്നോട് പറഞ്ഞതെന്നും അക്ബര്‍ പറയുന്നു. നിങ്ങള്‍ക്ക് ക്രെഡിബിലിറ്റിയുണ്ടെങ്കില്‍ ഒരു കവിയുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച അധ്യാപികയുടെ പുസ്തകങ്ങള്‍ എന്തുകൊണ്ട് ഇപ്പോഴും വില്‍ക്കുന്നുവെന്ന് ദീപ നിശാന്തിന്റെ പുസ്തകങ്ങളെ സൂചിപ്പിച്ചുകൊണ്ട് അക്ബര്‍ ചോദിക്കുന്നു.

18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. സമാഹാരത്തിനായി നല്‍കിയ കവിതകള്‍ മലയാളത്തിലെ മറ്റ് പ്രസിദ്ധീകരണങ്ങളില്‍ വന്നതാണ്. അല്ലാതെ മറ്റൊരാളുടെ കവിതകൊണ്ട് തനിക്ക് ഒന്നുമാകേണ്ടെന്നും അക്ബര്‍ വ്യക്തമാക്കുന്നു. സമകാലിക മലയാളത്തിലേക്ക് കവിത അയച്ചപ്പോള്‍ തന്റെ കമ്പ്യൂട്ടറിലുണ്ടായിരുന്ന ശ്രീകുമാര്‍ കരിയാടിന്റെ അതേ പേരിലുള്ള കവിത അറിയാതെ അയക്കുകയായിരുന്നുവെന്ന് അക്ബര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കവിത മാറി പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാപ്പുപറയുന്ന പോസ്റ്റ് പിന്നീട് സമകാലിക മലയാളം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

പോസ്റ്റ് വായിക്കാം

എന്റെ കവിതാസമാഹാരമായ ‘അക്ബറോവ്സ്‌കി’ഡി സി ബുക്സിന് 2017 അവസ്സാനമാണ് അയക്കുന്നത്.. ഏകദേശം രണ്ടു വര്‍ഷം മുമ്പ്..
പിന്നീട് അവരുടെ എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുത്തതായി അറിയാന്‍ സാധിച്ചു. തുടര്‍ന്ന് 2019 ഒക്ടോബറില്‍ പുസ്തകത്തിന്റെ പരസ്യം കറന്റ് ബുക്സ് വഴി പരസ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നവംബറില്‍ പുസ്തകം ചെയ്യുന്നില്ലെന്ന് അനൗദ്യോഗികമായി അറിയിക്കുകയുണ്ടായി( ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ല) നവംബര്‍ 18 തിങ്കളാഴ്ച്ച കോട്ടയത്ത് ഡി സി ബുക്സിന്റെ ഓഫീസില്‍ പോയിരുന്നു. അപ്പോള്‍ അവിടുത്തെ എഡിറ്റര്‍ ഇറക്കുന്നില്ല എന്നാണ് അറിയിച്ചത്. വലിയ പ്രതീക്ഷയോടെയാണ് പുസ്തകം ഡി സി ചെയ്യുന്നുവെന്നറിഞ്ഞപ്പോള്‍ ഉണ്ടായത്. 2001-ല്‍ ഡിസി-കറന്റ് ബുക്സ് ഇറക്കിയ പുസ്തകത്തിനു ശേഷം വേറെ പുസ്തകം ഞാന്‍ ഇറക്കിയിട്ടില്ല. 18 വര്‍ഷത്തിനു ശേഷമാണ് പുസ്തകം വരുന്നത്. പുസ്തകം ഇറക്കാത്തതിന് സമകാലിക മലയാളം വാരികയില്‍ ശ്രീകുമാര്‍ കരിയാടിന്റെ കവിത എന്റെ പേരില്‍ പ്രസിദ്ധീകരിച്ചതാണ് കാരണം പറഞ്ഞത്. (കരിയാടിന് അതില്‍ പ്രശ്നമില്ലെന്ന ഡി സി ബുക്സിന് കത്തയച്ചിരുന്നു. അതും അവര്‍ ചെവിക്കൊണ്ടില്ല)ക്രഡിബിലിറ്റി ഇല്ലായെന്ന്.. നിങ്ങള്‍ക്ക് ക്രഡബിലിറ്റിയുണ്ടെങ്കില്‍ ഒരു കവിയുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച അധ്യാപികയുടെ പുസ്തകങ്ങള്‍ എന്തുകൊണ്ട് ഇപ്പോഴും വില്‍ക്കുന്നു?????… എന്റെ കവിത എന്റെ നാടും നാട്ടുകാരും ഉമ്മയുമൊക്കെയാണ്. ഡി സി ബുക്സില്‍ തന്ന കവിതകള്‍ മലയാളത്തിലെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്നതാണ്. അല്ലാതെ മറ്റൊരാളുടെ കവിത കോണ്ട് എനിക്ക് ഒന്നുമാവേണ്ട. പിന്നെ നേര്യമംഗലത്തെ പുറമ്പോക്കില്‍ ജനിച്ച എന്റെ കവിതകള്‍ക്ക് ആരുടെയും കവിതകളോടും ഒരു സാമ്യവുമില്ല. ഇടിച്ചു കയറാനോ, മദ്യം വാങ്ങിക്കൊടുത്ത് പുസ്തകം ഇറക്കാനോ എനിക്കറിയില്ല. പിന്നെ പൈസയും ഇല്ല. കൂലിപ്പണി( എന്റെ പ്രാദേശിക കേബിള്‍ ടിവി ജോലിയെ അങ്ങെനെ വിളിക്കാനാണ് ഇഷ്ടം) ചെയ്താണ് ജീവിക്കുന്നത്. 2018-ല്‍ വീടില്ലാതായപ്പോള്‍ എന്നെ അറിയാവുന്നവാരാണ് എനിക്ക് വീട് ഉണ്ടാക്കി തന്നത്. ഞാന്‍ നിങ്ങളുടെ ഒഫീസില്‍ വന്നപ്പോള്‍ അവിടുത്ത കൊച്ചമ്മ പറഞ്ഞ വാക്ക് ഒരിക്കലും മറക്കില്ല. എന്റെ ക്യാബിനിലേക്കൊന്നും കടത്തിവിടണ്ട എന്ന ജന്മിമാരുടെ മനസ്സുണ്ടല്ലോ.. അതൊരിക്കലും മറക്കില്ല മാഡം. നിങ്ങളൊക്കെ പുസ്തക പ്രസാധകരിലെ സവര്‍ണ്ണര്‍ തന്നെ. എനിക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ തയ്യാറാവാതിരുന്നത് പലരുടെയും കരച്ചിലുകള്‍ക്ക് മുകളില്‍ പടുത്തുയര്‍ത്തിയ അഹങ്കാരം കൊണ്ടാണെന്ന് എനിക്കറിയാം. പിന്നെ ഇതൊക്കെ എന്നും ഉണ്ടാവുമെന്നും വിചാരിക്കരുത്.തെരുവില്‍ കിടന്നവനെയൊന്നും നിങ്ങള്‍ക്ക് പറ്റില്ല. പക്ഷേ എന്റെ കവിതകളുടെ ഒരു വരിയെഴുതാന്‍ നിങ്ങള്‍ക്കല്ല.. ആര്‍ക്കുമാവില്ല.
ഡി സി പോയാല്‍ ്#പാപ്പാത്തി_പുസ്തകങ്ങള്‍ പുസ്തകം ഇറക്കും. അടുത്തു തന്നെ. നിങ്ങളെ പോലെ അഹങ്കാരമൊന്നുമില്ലാത്ത പാവപ്പെട്ടവന്റെ പുസ്തകശാല പുസ്തകം പ്രസിദ്ധീകരിക്കും. അതും ഒട്ടും വൈകാതെ തന്നെ.. പിന്നെ പുസ്തകം മുടങ്ങണമെന്നാഗ്രഹിച്ച കാവ്യപാരകള്‍ക്ക് നടുവിരല്‍ നമസ്‌കാരം…????????????
Nb :രണ്ടു വര്‍ഷം വെറുതേ പോയി… ഡിസിയെക്കൊണ്ട് പുസ്തകം ഇറക്കരുതെന്ന് ഒത്തിരി പേര്‍ പറഞ്ഞിരുന്നു.. അത് കേട്ടാല്‍ മതിയാര്‍ന്നു…

എന്റെ കവിതാസമാഹാരമായ 'അക്ബറോവ്‌സ്‌കി'ഡി സി ബുക്‌സിന് 2017 അവസ്സാനമാണ് അയക്കുന്നത്.. ഏകദേശം രണ്ടു വര്‍ഷം…

Posted by Akbar on Monday, November 25, 2019