പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപം മൃതദേഹങ്ങള്‍ ഒഴുകിയെത്തി; ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചെങ്ങന്നൂര്, പാണ്ടനാട് മൃതദേഹങ്ങള് ഒഴുകിയെത്തി. ഇല്ലിക്കല് പാലത്തിന് സമീപമാണ് നാല് മൃതദേഹങ്ങള് ഒഴുകിയെത്തിയത്. മൃതദേഹങ്ങള് തിരിച്ചറിഞ്ഞിട്ടില്ല. ഇവ പരുമലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മോര്ച്ചറിയില് സ്ഥലമില്ലാത്തതിനാല് പുറത്തു വെച്ചിരിക്കുകയാണ്. ഒരു മൃതദേഹം തുകലശേരിയിലും ഒഴുകിയെത്തിയിട്ടുണ്ട്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാപ്രവര്ത്തനം തുടരുകയാണ്.
 | 

പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപം മൃതദേഹങ്ങള്‍ ഒഴുകിയെത്തി; ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആലപ്പുഴ: ചെങ്ങന്നൂര്‍, പാണ്ടനാട് മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ഇല്ലിക്കല്‍ പാലത്തിന് സമീപമാണ് നാല് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവ പരുമലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ പുറത്തു വെച്ചിരിക്കുകയാണ്. ഒരു മൃതദേഹം തുകലശേരിയിലും ഒഴുകിയെത്തിയിട്ടുണ്ട്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കുട്ടനാട്ടില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ആലപ്പുഴ പട്ടണത്തിലെ കനാലുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ കനാലുകളെ കടലുമായി ബന്ധിപ്പിക്കുന്ന ബീച്ചിനു സമീപത്തെ പൊഴി മുറിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവയാണ് തുറക്കുന്നത്. ഇതിലൂടെയുള്ള ഒഴുക്ക് സുഗമമാണോ എന്ന് നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചേര്‍ത്തലയില്‍ കായല്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചിലയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ചേര്‍ത്തലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്ക് 4500 പേരെ മാറ്റി. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഒരു ലോഡ് മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ഇത് വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.

കുട്ടനാട്ടിലെ രാമങ്കരി, മുട്ടാര്‍, പുളിങ്കുന്ന്, കാവാലം എന്നിവിടങ്ങളിലേക്ക് ദുരന്തനിവാരണ സേനയുടെ ഓരോ സംഘത്തെ അയച്ചിട്ടുണ്ട്. മുട്ടാര്‍, രാമങ്കരി ഭാഗത്തേക്ക് രണ്ടാമത്തെ സംഘത്തെയും നിയോഗിച്ചു.