വീപ്പക്കുള്ളില്‍ കാണപ്പെട്ട മൃതദേഹം; വീട്ടമ്മയെ കൊലപ്പെടുത്തിയത് മകളുടെ കാമുകനെന്ന് പോലീസ്

വീപ്പക്കുള്ളില് കോണ്ക്രീറ്റ് ചെയ്ത് മറച്ച നിലയില് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് കൊല നടത്തിയത് മകളുടെ കാമുകനെന്ന് പോലീസ്. തൃപ്പൂണിത്തുറ സ്വദേശി സജിത്ത് ആണ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു. മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. 2016 സെപ്റ്റംബറില് കാണാതായ ശകുന്തളയുടെ മൃതദേഹമായിരുന്നു വീപ്പക്കുള്ളില് കോണ്ക്രീറ്റ് ചെയ്ത് മറവു ചെയ്തത്.
 | 

വീപ്പക്കുള്ളില്‍ കാണപ്പെട്ട മൃതദേഹം; വീട്ടമ്മയെ കൊലപ്പെടുത്തിയത് മകളുടെ കാമുകനെന്ന് പോലീസ്

കൊച്ചി: വീപ്പക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് മറച്ച നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല നടത്തിയത് മകളുടെ കാമുകനെന്ന് പോലീസ്. തൃപ്പൂണിത്തുറ സ്വദേശി സജിത്ത് ആണ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു. മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. 2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹമായിരുന്നു വീപ്പക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് മറവു ചെയ്തത്.

ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ശകുന്തളയുടെ മൃതദേഹം മറവുചെയ്യാന്‍ സഹായിച്ചയാളില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. വീപ്പക്കുള്ളില്‍ കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയശേഷമാണ് കോണ്‍ക്രീറ്റ് ചെയ്തത്. മൃതദേഹത്തിനൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു.

കായലിലെ ചെളിയില്‍ ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്നു വീപ്പ കണ്ടെത്തിയത്. ഇവിടെ മാസങ്ങളോളം ജലോപരിതലത്തില്‍ നെയ് പടര്‍ന്നിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പത്തു മാസം മുമ്പ് കണ്ടെത്തിയ വീപ്പയില്‍ പങ്കായം കൊണ്ട് കുത്തിനോക്കിയെങ്കിലും കല്ല് നിറച്ചതുപോലെയാണ് തോന്നിയത്. രണ്ട് മാസം മുമ്പ് മതില്‍ നിര്‍മിക്കുന്നതിനിടെ പൊക്ലെയിന്‍ ഉപയോഗിച്ച് പുറത്തെടുത്ത വീപ്പ പിന്നീട് പോലീസ് പൊട്ടിച്ചു നോക്കിയപ്പോളാണ് അസ്ഥികൂടം കണ്ടെത്തിയത്.