ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മുകയാണ് ഷംസീറിന് ചേര്‍ന്ന ജോലി; വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ്

ടി.പി വധക്കേസില് ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ ന്യായീകരിച്ച എ.എന്. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി ഡീന് കുര്യാക്കോസ്. കാസര്ഗോഡ് രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കൊല്ലപ്പെട്ട സംഭവത്തില് നടന്ന ചാനല് ചര്ച്ചയിലായിരുന്നു ഷംസീര് കുഞ്ഞനന്തനെ മനുഷ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചത്. മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ 'മനുഷ്യ സ്നേഹിയായ ' ഷാഫിയുടെ അതേ കരങ്ങളില് വരണമാല്യം കൊടുക്കാന് ഓടിയെത്തവനാണ് എ.എന് ഷംസീറെന്നും മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് ഷംസീറിന്റെ 'മനുഷ്യ സ്നേഹം' എന്നും ഡീന് ഫെയിസ്ബുക്ക് പോസ്റ്റില് കുറ്റപ്പെടുത്തി.
 | 
ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മുകയാണ് ഷംസീറിന് ചേര്‍ന്ന ജോലി; വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ്

കൊച്ചി: ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ ന്യായീകരിച്ച എ.എന്‍. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ്. കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു ഷംസീര്‍ കുഞ്ഞനന്തനെ മനുഷ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചത്. മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ ‘മനുഷ്യ സ്‌നേഹിയായ ‘ ഷാഫിയുടെ അതേ കരങ്ങളില്‍ വരണമാല്യം കൊടുക്കാന്‍ ഓടിയെത്തവനാണ് എ.എന്‍ ഷംസീറെന്നും മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് ഷംസീറിന്റെ ‘മനുഷ്യ സ്‌നേഹം’ എന്നും ഡീന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണ് എ.എന്‍ ഷംസീറിന്റേതെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്‌കൃത കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഷംസീര്‍ ഇരിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണെന്നും വിയ്യൂര്‍ ജയിലില്‍ അലക്കുകാരന്റെ ജോലിയാണ് താങ്കള്‍ക്ക് യോജിച്ചതെന്നും ഡീന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം.

ശ്രീ.എ.എന്‍.ഷംസീര്‍ ….

നിങ്ങള്‍ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ ‘മനുഷ്യ സ്‌നേഹിയായ ‘ ഷാഫിയുടെ അതേ കരങ്ങളില്‍ വരണമാല്യം കൊടുക്കാന്‍ ഓടിയെത്തവനാണ് …

ബെന്‍സ് കാറില്‍ തന്നെ അവന്റെ കല്യാണ സവാരി നടന്നുവെന്ന് ഉറപ്പു വരുത്തിയവനാണ്…
മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങള്‍ക്ക് ‘മനുഷ്യ സ്‌നേഹം’ …

ഷംസീര്‍ എം.എല്‍.എ പണി നിര്‍ത്തി വിയ്യൂര്‍ ജയിലില്‍ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കി കൊടുക്കണം …

ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മി കൊടുക്കണം …
കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം …
പരിഷ്‌കൃത കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഷംസീറിരിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണ് …
വിയ്യൂര്‍ ജയിലില്‍ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കള്‍ക്ക് അലങ്കാരമാവുക …

കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കള്‍ ഒരു നിമിഷം വൈകിക്കരുത് …

ശ്രീ.എ.എൻ.ഷംസീർ ….നിങ്ങൾ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ 'മനുഷ്യ സ്നേഹിയായ ' ഷാഫിയുടെ അതേ കരങ്ങളിൽ വരണമാല്യം കൊടുക്കാൻ ഓടിയെത്തവനാണ് …ബെൻസ് കാറിൽ തന്നെ അവന്റെ കല്യാണ സവാരി നടന്നുവെന്ന് ഉറപ്പു വരുത്തിയവനാണ്…മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങൾക്ക് 'മനുഷ്യ സ്നേഹം' … ഷംസീർ എം.എൽ.എ പണി നിർത്തി വിയ്യൂർ ജയിലിൽ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കിൽ അലക്കി കൊടുക്കണം … ഷാഫിയുടെയും കിർമാണിയുടെയും കാലു തിരുമ്മി കൊടുക്കണം …കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം …പരിഷ്കൃത കേരളത്തിന്റെ നിയമനിർമ്മാണ സഭയിൽ ഷംസീറിരിക്കുന്നത് മുഴുവൻ മലയാളികൾക്കും അപമാനമാണ് …വിയ്യൂർ ജയിലിൽ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കൾക്ക് അലങ്കാരമാവുക …കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാൻ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കൾ ഒരു നിമിഷം വൈകിക്കരുത് …

Posted by Dean Kuriakose on Tuesday, February 19, 2019